മഞ്ചേരി: 14 വയസ്സുകാരിയായ മകളെ പലതവണ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി 63 വര്‍ഷം കഠിനതടവിനും ഏഴ് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.[www.malabarflash.com]
മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതിയാകും. പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു.
Post a Comment