ഉപ്പള: ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വയലില്‍ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിലാണ് സംഭവം. ഉപ്പള കൊടിബയല്‍ സ്വദേശികളായ സത്യനാരായണ-സുമംഗല ദമ്പതിമാരുടെ മകളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മ സുമംഗലയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.[www.malabarflash.com]
അമ്മയേയും കുഞ്ഞിനേയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്ററകലെയുള്ള മുളിഞ്ച വയലില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ കൃത്യമായ മരണ കാരണം അറിയാന്‍ സാധിക്കുകയുള്ളുവെന്നു പോലീസ് അറിയിച്ചു.
0 Comments