Top News

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ഉദുമ പടിഞ്ഞാർ ജമാഅത്ത് കമ്മിറ്റി

ഉദുമ: പുനർ നിർമ്മിച്ച ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാ ടനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധ വൽക്കരണം നടത്തി. ബേക്കൽ ഡിവൈഎസ്പി സികെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ് മാൻ സഫർ അധ്യക്ഷത വഹിച്ചു. ഹാഷിം പടിഞ്ഞാർ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയായി. രംഗീഷ് കടവത്ത് കോഴിക്കോട്, സലീം മമ്പാട് ക്ലാസെടുത്തു.[www.malabarflash.com]


ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെകെ അബ്ദുല്ല ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ എന്നിവർ പ്രസംഗിച്ചു. 

മദ്രസാ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടത്തി.ബി അബ്ദുൽ റഹ് മാൻ, മൂസ തെക്കുപുറം, റംസാൻ പടിഞ്ഞാർ, ഇബ്രാഹിം തായത്ത് അബ്ബാസ്, മജീദ് തച്ചരക്കുന്ന്,ബി അബ്ദുല്ലക്കുഞ്ഞി എന്നിവർ സമ്മാനദാനം നിർവഹിച്ചു.

പൂർവ്വ വിദ്യാർഥി സംഗമത്തിന് ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാർ നേതൃത്വം നൽകി. സമാപന പൊതുസമ്മേളനത്തിൽ ജമാഅത്ത് കമ്മിറ്റി ട്രഷറർ കെ മുഹമ്മദ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു.അഹ് മദ് ഷെറിൻ സ്വാഗതം പറഞ്ഞു.ഇപി അബൂബക്കർ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. കൂട്ടപ്രാർത്ഥനക്ക് അബ്ദുൽ ഖാദിർ പൂക്കുഞ്ഞി തങ്ങൾ ആന്ത്രോത്ത് നേതൃത്വം നൽകി.

രാവിലെ നടന്ന ഗ്രാൻ്റ് മഹല്ല് സംഗമം ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെവി അഷ്റഫ് അധ്യക്ഷത വഹിച്ചു.

കെഎം ഹസൈനാർ കണ്ണംകുളം സ്വാഗതം പറഞ്ഞു. ഡോ.എൻ അബ്ദുൽ ഖയ്യൂം പെരിന്തൽമണ്ണ ക്ലാസെടുത്തു. കല്ലട്ര അബ്ബാസ് ഹാജി, ഷംസുദ്ദീൻ ഓർബിറ്റ്, അബ്ബാസ് രചന, മുജീബ് കണ്ണിയിൽ പ്രസംഗിച്ചു.

Post a Comment

Previous Post Next Post