Top News

ആമസോൺ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ പെൺകുട്ടികൾ പീഡനത്തിനിരയായെന്ന്; രണ്ടാനച്ഛൻ അറസ്റ്റിൽ

ബൊഗോട്ട: വി​മാ​നം ത​ക​ർ​ന്ന് ആ​മ​സോ​ൺ കാ​ട്ടി​ല​ക​പ്പെ​ട്ട് 40 ദി​വ​സ​ത്തി​ന് ശേ​ഷം രക്ഷപ്പെടുത്തിയ കൊളംബിയക്കാരായ കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ. 13ഉം ഒമ്പതും വയസുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.[www.malabarflash.com]


ആമസോൺ വനത്തിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾ നിലവിൽ കൊളംബിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി വെൽഫെയറിന്‍റെ സംരക്ഷണത്തിലാണുള്ളത്. മേയ് ഒന്നിനുണ്ടായ വിമാനാപകടത്തിൽ ഇവരുടെ അമ്മയുൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.

കൗൺസലിങ്ങിനിടെയാണ് പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായതായി വിവരം ലഭിച്ചത്. തുടർന്ന് നിയമനടപടികൾക്കായി അറ്റോർണി ജനറൽ ഓഫിസിനെ അറിയിക്കുകയായിരുന്നു. മൂത്ത പെൺകുട്ടിയെ ഇയാൾ പത്താം വയസ്സു മുതൽ ഉപദ്രവിക്കുന്നുണ്ടെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.

ആഗസ്റ്റ് 11ന് കസ്റ്റഡിയിലെടുത്ത രണ്ടാനച്ഛനെതിരെ കടുത്ത കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നാല് കുട്ടികളിൽ ഇളയ രണ്ട് കുട്ടികളുടെ പിതാവാണ് ഇയാൾ.

Post a Comment

Previous Post Next Post