NEWS UPDATE

6/recent/ticker-posts

നവ​ദമ്പതികൾ സഞ്ചരിച്ച കാറിന്റെ വിൻഡോ ​അശ്രദ്ധമായി ഉയർത്തി; ഗ്ലാസ് കഴുത്തിൽ അമർന്ന് 9കാരിക്ക് ദാരുണാന്ത്യം

സൂര്യാപേട്ട്: അശ്രദ്ധമായി കാറിന്റെ വിൻഡോ ​ഗ്ലാസ് ഉയർത്തിയതുമൂലം തലകുടുങ്ങി ഒമ്പത് വയസ്സുകാരി മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ടിലെ നല്ഗൊണ്ടയിലാണ് ദാരുണ സംഭവം. ബനോത് ഇന്ദ്രജ എന്ന കുട്ടിയാണ് മരിച്ചത്.[www.malabarflash.com] 

കാറിന്റെ വിൻഡോ സീറ്റ് താഴ്ത്തുമ്പോൾ കുട്ടി തല പുറത്തേക്കിട്ട നിലയിലായിരുന്നു. വിവാഹം കഴിഞ്ഞെത്തിയ നവദമ്പതികളോടൊപ്പം പിൻ സീറ്റിലിരിക്കുകയായിരുന്നു കുട്ടി. തല പുറത്തേക്കിട്ടാണ് കുട്ടി ഇരുന്നത്. ഇതു ശ്രദ്ധിക്കാതെ ഡ്രൈവർ ഗ്ലാസ് ഉയർത്തിയതോടെ ​ഗ്ലാസ് കുട്ടിയുടെ കഴുത്തിൽ അമർന്നു.

സംഭവം ആദ്യം ആരുടെയും കണ്ണിൽപ്പെ‌ട്ടില്ല. ഉച്ചത്തിൽ പാട്ടുവെച്ചിരുന്നതിനാലും പടക്കം പൊട്ടിച്ചതിനാലും കുട്ടിയുടെ കരച്ചിൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. വധുവിന്റെ വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങാൻ സമയമാണ് ദുരന്തമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

Post a Comment

0 Comments