NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട്ടെ വ്യവസായിയുടെ ദുരൂഹമരണം: 595 പവൻ സ്വർണം ചുവന്ന തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടു?; 40ല്‍ അധികം സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന

ബേക്കല്‍: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാണാതായ 600 പവനോളം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് വ്യാപകമായി പരിശോധന നടത്തി.[www.malabarflash.com]

അബ്ദുല്‍ ഗഫൂറിന്റെ വീട്ടുവളപ്പും സമീപത്തെ പറമ്പുമടക്കം 40ലേറെ സ്ഥലങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ടുമണിവരെ നീണ്ടുനിന്നു.

അബ്ദുല്‍ ഗഫൂറിന്റെ മരണശേഷം വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി വ്യക്തമായത്.
മന്ത്രവാദ ചികിത്സ നടത്തുന്ന യുവതിക്കും ഭര്‍ത്താവിനും സ്വര്‍ണം കാണാതായ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ച് ഗഫൂറിന്റെ മകന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ആഭരണങ്ങള്‍ കണ്ടെത്താനാണ് പോലീസ് പരിശോധന നടത്തിയത്. 

ആഭിചാരക്രിയയോടെ സ്വര്‍ണാഭരണങ്ങള്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ടതായി സംശയമുയര്‍ന്നതോടെയാണ് പോലീസ് പരിശോധനക്ക് ബോംബ് സ്‌ക്വാഡിന്റെയും മറ്റും സഹായം തേടിയത്. ഗഫൂറിന്റെയും അടുത്തുള്ള സഹോദരന്റെയും പറമ്പുകളില്‍ കുഴിച്ചുനോക്കിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാനായില്ല. കൂടാതെ സമീപത്തെ മറ്റ് സ്ഥലങ്ങളിലും പരിശോധിച്ചു. 

മെറ്റല്‍ ഡിറ്റക്ടര്‍ സംഘവും ബോംബ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. മെറ്റല്‍ ഡിറ്റക്ടര്‍ ബീപ് ശബ്ദം പുറപ്പെടുവിച്ച സ്ഥലങ്ങളിലും പുതുമണ്ണ് കണ്ടയിടങ്ങളിലുമെല്ലാം കുഴിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. കാണാതായ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കാമെന്ന് കരുതി ആരോപണവിധേയയായ യുവതിയുടെ മാങ്ങാട് കൂളിക്കുന്നിലുള്ള ആഡംബരവീട്ടില്‍ മൂന്നാഴ്ച മുമ്പ് പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് പൂച്ചക്കാട്ടെ അബ്ദുല്‍ഗഫൂറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

0 Comments