Top News

നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു

മുംബൈ: ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തില്‍ മരിച്ചു. സാരാഭായ് വേഴ്‌സസ് സാരാഭായി എന്ന സിറ്റ്‌കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെട്ടത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയ നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ഇത് അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് നടന്‍ ജെഡി മജീതിയ കുറിച്ചു.[www.malabarflash.com]


ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹിമാചല്‍ പ്രദേശില്‍ വച്ചാണ് സംഭവം. വളവ് തിരിയുന്നതിനിടയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാറില്‍ നടിയ്‌ക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഹിമാചലില്‍ നിന്ന് വൈഭവിയുടെ ഭൗതിക ശരീരം മുംബൈയിലേക്ക് കൊണ്ടുവരും. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തിയ ഛപക് എന്ന സിനിമയില്‍ വൈഭവി വേഷമിട്ടിട്ടുണ്ട്. സിഐഡി, അദാലത് എന്നീ സിറ്റ്‌കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post