NEWS UPDATE

6/recent/ticker-posts

മുൻ സുഹൃത്തിന്റെ സൈബര്‍ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകിയ യുവതി ജീവനൊടുക്കിയ നിലയിൽ


കോട്ടയം: കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോതനല്ലൂർ സ്വദേശിനി ആതിര (26)യുടെ മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പോലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. മണിപ്പൂരിൽ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി.[www.malabarflash.com]


തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ പെൺകുട്ടിയുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ എന്നയാൾ ഈ കുട്ടിക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്.

പെൺകുട്ടിക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പെൺകുട്ടിയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ എന്ന യുവാവ് അയാളുടെ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ ഈ പെൺകുട്ടി ഞായറാഴ്ച  കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പോലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ  രാവിലെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അരുൺ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നുണ്ട്. സൈബർ അക്രമണത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പോലീസ് സ്ഥിരീകരിക്കുന്നു.

Post a Comment

0 Comments