NEWS UPDATE

6/recent/ticker-posts

വെറും ആയിരം കിലോമീറ്റര്‍ അകലെ മക്ക; ഇറാനും കടന്ന് ഇറാഖിലെത്തി ശിഹാബ് ചോറ്റൂര്‍

ബാഗ്ദാദ്: 
കാല്‍നടയായി കേരളത്തില്‍ നിന്ന് മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂരിന്റെ യാത്ര ഇറാനും കടന്ന് ഇറാഖിലെത്തി.[www.malabarflash.com]

ഇറാഖിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ കര്‍ബല, നജഫ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയാകും ശിഹാബിന്റെ യാത്ര. ഇറാഖ് കഴിഞ്ഞ് കുവൈത്തിലേക്കും അവിടെ നിന്ന് സൗദിയിലേക്കും കടക്കാന്‍ കഴിയും. ഇതോടെ കാല്‍ നടയായി ഹജ്ജ് തീര്‍ത്ഥാടനയാത്ര ചെയ്യുകയെന്ന ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷയിലാണ് ശിഹാബ്.

2022 ജൂണ്‍ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂര്‍ കാല്‍ നടയായി ഹജ്ജ് യാത്ര തുടങ്ങിയത്. നേരത്തെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു.  പിന്നീട് പാകിസ്താന്‍ വിസ നല്‍കിയതോടെ യാത്ര തുടരാനുള്ള അവസരം ഒരുങ്ങിയത്. 

കഴിഞ്ഞ നാല് മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചിരുന്നത്. തന്നെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞിരുന്നു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും നേരത്തെ ശിഹാബ് വ്യക്തമാക്കിയിരുന്നു. ട്രാന്‍സിറ്റ് വിസയാണ് തനിക്ക് ആവശ്യമുള്ളത്. പാകിസ്താന്‍ സന്ദര്‍ശിക്കാനാണെങ്കില്‍ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കും. എന്നാല്‍ പാകിസ്താനിലൂടെ ഇറാനിലേക്ക് പോകാന്‍ ട്രാന്‍സിറ്റ് വിസയാണ് വേണ്ടത്. അതുകൊണ്ടാണ് വിസ ലഭിക്കാന്‍ വൈകിയതെന്നും ശിഹാബ് പറഞ്ഞിരുന്നു.

Post a Comment

0 Comments