നീലേശ്വരം: നീലേശ്വരം വൈനിങ്ങാല്‍ സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പുതുക്കൈ വൈനിങ്ങാലിലെ മനോഹരന്‍ ആശാരി -മോഹിനി ദമ്പതികളുടെ മകന്‍ മനോജ്(34)ആണ് ഒമാനില്‍ താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.[www.malabarflash.com] 
നേരത്തെ യൂ എ ഇലായിരുന്ന മനോജ് നാലുമാസം മുമ്പാണ് വിസിറ്റിംങ് വിസയില്‍ ഒമാനിലേക്ക് പോയത്. സഹോദരങ്ങള്‍: മിഥുന്‍, മോനിഷ. 
ഉദുമ സ്വദേശികളായ മനോഹരനും കുടുംബവും അടുത്തകാലത്താണ് വൈനിങ്ങാലില്‍ താമസമാക്കിയത്. 
 


Post a Comment