NEWS UPDATE

6/recent/ticker-posts

വിവാഹദിവസം പന്തലിലെത്താൻ മറന്ന് വരൻ; ഒടുവിൽ എത്തിയപ്പോൾ വധു പിന്മാറി

പട്ന: വിവാഹ ദിവസം പന്തലിലെത്താൻ മറന്ന് വരൻ. ബിഹാറിലെ ഭഗൽപൂരിലെ സുൽത്താൻ ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ വരൻ വിവാഹവേദിയിൽ എത്തിയില്ല.[www.malabarflash.com]


വധുവും ബന്ധുക്കളും വരനെ കുറേ നേരം കാത്തിരുന്നെങ്കിലും കാണാതായതോടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് ചൊവ്വാഴ്ചയാണ് വരൻ വധുവി​ന്റെ വീട്ടിലെത്തിയത്. എന്നാൽ, വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറി. ഉത്തരവാദിത്തമില്ലാത്തൊരാളെ വിവാഹം കഴിക്കാൻ സമ്മതമല്ലെന്ന് പെൺകുട്ടി പറഞ്ഞു.

അതേസമയം, വിവാഹത്തിനായി ചെലവായ തുക തിരി​കെ നൽകണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിന് തയാറാകാതെ വന്നതോടെ വരന്റെ ബന്ധുക്കളെ വധുവിന്റെ കുടുംബം തടവിലാക്കുകയും ചെയ്തു. ഒടുവിൽ പൊലീസെത്തിയാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തത്.

Post a Comment

0 Comments