NEWS UPDATE

6/recent/ticker-posts

റമസാനിൽ വെള്ളിയാഴ്ചകളിൽ ദുബൈയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം

ദുബൈ: റമസാനിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം ഏർപെടുത്തുന്നതിനെ കുറിച്ച്​ സ്കൂളുകൾക്ക്​ തീരുമാനിക്കാമെന്ന്​ ദുബൈ നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ). രക്ഷിതാക്കളുമായി സംസാരിച്ച ശേഷം സ്കൂളുകൾക്ക്​ ഇക്കാര്യം തീരുമാനിക്കാം.[www.malabarflash.com]


ക്ലാസ്​ മുറി പഠനമോ ഓൺലൈനോ തിരഞ്ഞെടുക്കാം. ജീവനക്കാർക്ക്​ ഉചിതമായ സ്ഥലത്ത്​ ജോലി സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും സ്ഥാപനങ്ങൾക്ക്​ തീരുമാനിക്കാമെന്നും കെ.എച്ച്​.ഡി.എ ട്വീറ്റിൽ പറഞ്ഞു.

റമസാനിൽ വിവിധ എമിറേറ്റുകളിലെ ജോലി സമയം സർക്കാർ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ 12ഓടെ അവസാനിക്കുന്ന രീതിയിലാണ്​ സർക്കാർ വകുപ്പുകളിൽ ജോലി സമയം നിശ്​ചയിച്ചിരിക്കുന്നത്​. സ്വകാര്യ മേഖലയിൽ ജോലി സമയം എട്ട്​ മണിക്കൂറിൽ നിന്ന്​ ആറായി കുറച്ചിട്ടുണ്ട്​.

Post a Comment

0 Comments