മീററ്റ്: ഒരു കാർ വാങ്ങുന്നതിന് മുമ്പ് ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ലക്ഷങ്ങൾ മുടക്കി കാർ വാങ്ങുന്നതിന് മുമ്പ് അതിന്‍റെ ഡ്രൈവിങ്ങും യാത്രാസുഖവും മനസിലാക്കാൻ വേണ്ടിയാണ് ടെസ്റ്റ് ഡ്രൈവ്. വാഹന ഡീലർ തന്നെ ടെസ്റ്റ് ഡ്രൈവിനുള്ള സൌകര്യം ഒരുക്കും. ഉപഭോക്താവുള്ള സ്ഥലത്ത് ടെസ്റ്റ് ഡ്രൈവിനുള്ള വാഹനം എത്തിച്ചുനൽകുകയും ചെയ്യാറുണ്ട്.[www.malabarflash.com]
എന്നാൽ കഴിഞ്ഞ ദിവസം ടെസ്റ്റ് ഡ്രൈവിനിടെ ഉണ്ടായ ഒരു അപകടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മാരുതിയുടെ പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെയാണ് സംഭവം.
മീററ്റ് സ്വദേശിയായ യുവാവ് ഷോറൂമിലെത്തിയാണ് ടെസ്റ്റ് ഡ്രൈവിനായി എസ്‌യുവി റോഡിലേക്ക് ഇറക്കിയത്. വാഹനം ഓടിച്ചുനോക്കുന്നതിനിടെയ അപകടത്തിൽപ്പെടുകയായിരുന്നു. ഈ അപകടത്തിൽ വാഹനത്തിന്‍റെ മുൻ ഭാഗം തകർന്നിട്ടുണ്ട്.
ഭാഗ്യവശാൽ, അപകടത്തിന് ശേഷം അത് ഓടിച്ചിരുന്ന ഡ്രൈവറും ഡീലർഷിപ്പ് ഏജന്‍റിനും പരിക്കൊന്നും സംഭവിച്ചില്ല. എന്നാൽ വാഹനത്തിന് മുൻവശത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇതിന്‍റെ ചിത്രം വ്യക്തമാക്കുന്നു.
എന്നാൽ ഇതിന് പിന്നാലെ വാഹനത്തിന് കേടുപാടുകൾ വരുത്തിയതിന് ഷോറൂം ഡീലർ 1.40 ലക്ഷം രൂപയുടെ ബില്ല് ടെസ്റ്റ് ഡ്രൈവ് നടത്തിയ യുവാവിന് കൈമാറി. ഡ്രൈവർ അശ്രദ്ധമായും അമിതവേഗതയിലുമാണ് വാഹനമോടിച്ചതെന്നും വാഹനത്തിൽ ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നുവെന്നും ഡീലർഷിപ്പ് ഏജന്റ് പറഞ്ഞു.
അമിതവേഗത്തിൽ കാറോടിക്കുന്നതിനിടെ എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാധാരണഗതിയിൽ, ടെസ്റ്റ് ഡ്രൈവ് വാഹനം അപകടത്തിൽപ്പെട്ടാൽ ഡീലർമാർ ചെറിയ ബിൽ ആണ് നൽകാറുള്ളത്. എന്നാൽ മുൻഭാഗം മുഴുവൻ തകർന്നതോടെയാണ് 1.40 ലക്ഷം രൂപയുടെ ബിൽ നൽകിയത്. എന്നാൽ, ടെസ്റ്റ് ഡ്രൈവ് അപകടത്തിന്‍റെ പേരിൽ ഷോറൂമിൽ നിന്ന് വൻ തുക ഈടാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനം ഉയരുന്നുണ്ട്.

Post a Comment