NEWS UPDATE

6/recent/ticker-posts

കോഴിക്കോട് കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു, ഒരു കാര്‍ പൂര്‍ണമായി നശിച്ചു

കോഴിക്കോട്: കോട്ടൂളിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. സംഭവത്തില്‍ ഒരു കാര്‍ പൂര്‍ണമായും മറ്റേത് ഭാഗികമായും കത്തി നശിച്ചു. യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം.[www.malabarflash.com]


കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച ശേഷം വളരെപ്പെട്ടെന്നാണ് തീപടര്‍ന്നത്. മുന്‍വശത്തുനിന്നാണ് തീ ഉയര്‍ന്നത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കാറിലുണ്ടായിരുന്നവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

Post a Comment

0 Comments