Top News

വിവസ്ത്രനായ നിലയിൽ യുവാവിന്റെ മൃതദേഹം കനാലിൽ; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: കോന്നിക്ക് സമീപം കെ.ഐ.പി കനാലിൽ വിവസ്ത്രനായ നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28)വിന്റെ മൃതദേഹമാണ്  കനാലിൽ കണ്ടെത്തിയത്.[www.malabarflash.com]

പോലീസിനെ ആക്രമിച്ചത് ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു.

മൃതശരീരം കിടന്നതിന്റെ അൽപം മുകളിലായി കനാലിൻറെ പടവുകളിൽ രക്തം കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന സംശയം ശക്തമാക്കിയിട്ടുണ്ട്. 

കൂടൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post