ബേക്കല്‍: പള്ളിക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര പൂച്ചക്കാട് തെക്ക് പുറം സുബൈര്‍ മന്‍സിലിലെ മുഹമ്മദ് ഷഹീമിനെ(15)യാണ് ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്ത് പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഷഹീം വീട്ടിലേക്ക് പോകുന്നു എന്ന് അധ്യാപകരോട് പറഞ്ഞ ശേഷം ക്ലാസ്സിന് പുറത്ത് പോയിരുന്നു.
സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. ബന്ധുക്കളും നാട്ടുകാരും പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യ മയങ്ങും വരെ ഷഹീമിനെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കണ്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും കുട്ടിയുടെ വീട്ടിലേക്ക്
അല്പ ദൂരം മാത്രമെ ഉള്ളൂ.
അല്പ ദൂരം മാത്രമെ ഉള്ളൂ.
സുബൈറിന്റേയും സമീറയുടെയും മകനാണ്
സഹോദരങ്ങള്‍: നഫീസത്ത് സുള്‍ഫ ,സലുല്‍ അബ്ദുള്‍ റഹ് മാന്‍
സഹോദരങ്ങള്‍: നഫീസത്ത് സുള്‍ഫ ,സലുല്‍ അബ്ദുള്‍ റഹ് മാന്‍
Post a Comment