NEWS UPDATE

6/recent/ticker-posts

മകൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു; വിവരമറിഞ്ഞ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

ഒറ്റപ്പാലം: അമ്പലപ്പാറ തിരുണ്ടിയിൽ യുവാവ് പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിയും വിവരമറിഞ്ഞ മാതാവ് കുഴഞ്ഞു വീണും മരിച്ചു. തിരുണ്ടി കോടങ്ങാട്ടിൽ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്.[www.malabarflash.com]

വീടിനോടു ചേർന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടാണിത്.

മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ.

Post a Comment

0 Comments