2017ലെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഗുജറാത്തിലെ ബിജെപിക്ക് പൂർണ്ണ അനുകൂലമായിരുന്നു. 112 മുതൽ 116 സീറ്റുകൾ വരെയാണ് എക്‌സിറ്റ് പോളുകൾ ബിജെപിക്ക് പ്രവചിച്ചത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ബിജെപി നേടിയ സീറ്റുകളുടെ എണ്ണത്തേക്കാൾ അല്പം കൂടുതലായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ 89ൽ 48 സീറ്റുകൾ നേടിയ ബിജെപി രണ്ടാം ഘട്ടത്തിൽ 51 സീറ്റുകൾ കൂടി നേടിയതോടെ ആകെയുള്ള 182 സീറ്റിൽ 99 സീറ്റും ബിജെപി കെെയ്യടുക്കയായിരുന്നു.
അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ, മറ്റു ജില്ലകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആകെ 833 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നാണ് ഇത്രയും സ്ഥാനാർത്ഥികൾ. മറ്റ് 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനാണ് നടന്നത്. രണ്ട് ഘട്ടങ്ങളിലെയും വോട്ടെണ്ണലിന് ശേഷം ഡിസംബർ 8 നാണ് ഫലപ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനം ബിജെപിയുടെ കോട്ടയായതിനാൽ റെക്കോർഡ് ഏഴാം തവണയാണ് പാർട്ടി ലക്ഷ്യമിടുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയും കോൺഗ്രസുമാണ് മത്സരരംഗത്തുള്ള മറ്റ് പ്രധാന കക്ഷികൾ.
ഇത്തവണ ഗുജറാത്തിൽ, ബിജെപിയ്ക്ക് ക്ഷതമുണ്ടാക്കാൻ എഎപിക്കാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതേസമയം, കോൺഗ്രസിൻറെ വോട്ട് ചോർത്തി സംസ്ഥാനത്തെ പ്രധാന പ്രതിക്ഷമാകാനുള്ള ശ്രമമാണ് ഇക്കുറി എഎപി നടത്തുന്നത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് എഎപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആകെയുള്ള 182 സീറ്റിൽ 181 സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.

0 Comments