NEWS UPDATE

6/recent/ticker-posts

അത് ആത്മഹത്യയല്ല, ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്; 9 വർഷത്തിന് ശേഷം ചുരുളഴിഞ്ഞ് കൊലപാതകം

തിരുവനന്തപുരം: നേമത്ത് ഒമ്പത് വര്‍ഷം മുമ്പ് നടന്ന ആത്മഹത്യ കൊലപാതകമാണെന്ന് കണ്ടെത്തിയതായി പോലീസ്. നേമം സ്വദേശി അശ്വതിയെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അശ്വതിയുടെ ഭര്‍ത്താവ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

അശ്വതിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വന്നത്. 

വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അശ്വതിയെ താന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് രതീഷ് സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്‍ വ്യക്തമാക്കി.

Post a Comment

0 Comments