NEWS UPDATE

6/recent/ticker-posts

ആറ് വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ

പാലക്കാട് : ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മദ്രസ അധ്യാപകനായ മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.[www.malabarflash.com]

പിഴ സംഖ്യ ഇരയ്ക്ക് നൽകാനും വിധിയായി. വിക്ടിം കോംപൻസേഷൻ എന്ന നിലയിൽ ഉചിതമായ സംഖ്യ നൽകാൻ ജില്ല ലീഗൽ സർവീസ് അതോരിറ്റിയോട് കോടതി നിർദേശിച്ചു. 

2019 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്രസയിൽ വെച്ച് ആറ് വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കേസിൽ 21 രേഖകൾ ഹാജരാക്കി 16 സഷികളെ വിസ്തരിച്ചു. 

Post a Comment

0 Comments