പാലക്കുന്ന് : റോഡരികിൽ നിന്നു കളഞ്ഞ് കിട്ടിയ പണവും ഡ്രൈവിങ്ങ് ലൈസൻസും ഉൾപ്പെടെയുള്ള പഴ്സ് ഉടമസ്ഥന് നൽകി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വാൻ ഡ്രൈവർ പ്രമോദ് വീണ്ടും മാതൃകയായി.[www.malabarflash.com]
കുട്ടികളുമായി സ്കൂൾ വാനിൽ പോകവെ ആറാട്ട് കടവിൽവച്ചാണ് പ്രമോദിന് പണമടങ്ങിയ പഴ്സ് കളഞ്ഞു കിട്ടിയത്. പഴ്സിലെ രേഖകൾ പരിശോധിച്ചപ്പോൾ പാലക്കുന്നിലെ കടയിൽ ജോലിചെയ്യുന്ന നിധിൻ ആണ് ഉടമയെന്ന് കണ്ടെത്തി. സ്കൂളിലെത്തിയ നിധിന് പ്രിൻസിപ്പൽ എ. ദിനേശിന്റെ സാന്നിധ്യത്തിൽ പഴ്സ് ഉടമസ്ഥന് പ്രമോദ് കൈമാറി.
ഏതാനും വർഷം മുമ്പ് തൃക്കണ്ണാട് ക്ഷേത്ര പരിസരത്ത് നിന്നു കളഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മാലയും പ്രമോദ് ഉടമസ്ഥനെ കണ്ടെത്തി സ്കൂൾ ഓഫിസിൽ വെച്ച് കൈമാറിയിരുന്നു.
പ്രമോദിൻ്റെ സത്യസന്ധതയെ സ്കൂൾ മാനേജ്മെൻ്റ് , സ്റ്റാഫ് , പി ടി എ എന്നിവർ അനുമോദിച്ചു.
Post a Comment