Top News

കോട്ടപ്പാറ വയനാട്ടുകുലവൻ ദേവസ്ഥാനം പ്രവേശന കവാടം സമർപ്പിച്ചു

പാലക്കുന്ന്: പനയാൽ കോട്ടപ്പാറ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ഭരണ സമിതിയും നാട്ടുകൂട്ടായ്മയും ചേർന്ന് നിർമിച്ച പ്രവേശന കവാടം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുഖ്യകർമി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്ത് സമർപ്പിച്ചു.[www.malabarflash.com]

പനയാലപ്പന്റെ കന്നിരാശിയിൽ സ്ഥാനം ചെയ്ത് വയനാട്ടുകുലവൻ അന്തിയുറക്കം കൊള്ളുന്നുവെന്നതും ദൈവക്കരുവായി മാറിയ കോട്ടപ്പാറ കുഞ്ഞിക്കോരനും ഈ ദേവസ്ഥാനത്തിന്റെ പ്രത്യേകതയാണ്‌. 8 ലക്ഷം രൂപ ചെലവിൽ ചെങ്കല്ലിൽ പണിതീർത്തതാണ് കവാടം. ദേവസ്ഥാന കമ്മിറ്റി പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷനായി. 

സെക്രട്ടറി ജനാർദ്ദനൻ, പനയാൽ മഹാലിംഗേശ്വര ക്ഷേത്ര വൈസ് പ്രസിഡന്റ് ബാലൻ മുതുവത്ത്, സി. നാരായണൻ, വാസുദേവ ബട്ടത്തൂർ, ഗോവിന്ദമാരാർ പനയാൽ, രാജൻ പള്ളയിൽ, കുഞ്ഞിരാമൻ ചെട്ടിവളപ്പ്, കെ.ടി.അനിൽകുമാർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കവാട ശില്പി ബാലൻ ആയമ്പാറയെയും മുൻ ഭാരവാഹികളായ നാരായണൻ കുന്നൂച്ചി, പക്കീരൻ മന്ദിര വളപ്പ് എന്നിവരെയും ആദരിച്ചു. തുടർന്ന് പുത്തരി കൊടുക്കലും നടന്നു.

Post a Comment

Previous Post Next Post