Top News

പ്രളയകാലത്ത് നല്‍കിയ അരിക്ക് പണം ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

ന്യൂഡല്‍ഹി: പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അന്ത്യശാസനം .പണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര വിഹിതത്തില്‍ നിന്നും തുക തിരികെ പിടിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭീഷണി.[www.malabarflash.com]

അരിയുടെ പണമായി ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നു. ഇതിന് പിന്നാലെ പണം തിരികെ നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. 

കേരളത്തില്‍ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന 89540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. അന്ന് തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

കേന്ദ്രം നല്‍കുന്ന ഭക്ഷ്യസബ്‌സിഡിയില്‍ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ കേന്ദ്രത്തിന് പണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

Post a Comment

Previous Post Next Post