തിരുവനന്തപുരം: പൂച്ച കടിയേറ്റു കുത്തിവയ്പ്പെടുക്കാൻ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നിൽവച്ച് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കോട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്.[www.malabarflash.com]
വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റതിനാൽ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ എത്തിയതായിരുന്നു അപർണ. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രിയുടെ ഐപി ബ്ലോക്കിൽ ഇരിക്കുമ്പോഴാണ് അവിടെ കിടന്നിരുന്ന നായ അപർണയെ ആക്രമിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റു.
0 Comments