Top News

ഖത്തര്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് വെയില്‍സ് ഗോളി വെയ്ന്‍ ഹെന്‍സേയ്ക്ക്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യം ചുവപ്പ് കാര്‍ഡ് പുറത്തെടുത്ത് റഫറി. വെയ്ല്‍സ് ഇറാന്‍ മത്സരത്തിലെ 84ാം മിനിറ്റില്‍ ഇറാന്‍ താരം തരീമിയെ ഫൗള്‍ ചെയ്തതിന് വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്‍സേയ്ക്കാണ് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത്.[www.malabarflash.com]

ആദ്യം മഞ്ഞ കാര്‍ഡ് പുറത്തെടുത്ത റഫറി പിന്നീട് വാര്‍ പരിശോധനയ്ക്ക് ശേഷം തീരുമാനം പിന്‍വലിച്ച് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു.

ഗോളിനായുള്ള തരീമിയുടെ മുന്നേറ്റത്തെ പെനാല്‍റ്റി ബോക്സിന് 30 യാര്‍ഡോളം പുറത്തേക്ക് കടന്ന് വന്നാണ് ഹെന്‍സേ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ കാല്‍മുട്ട് ഉയര്‍ത്തി ഗോള്‍ ശ്രമം തടയാന്‍ അപകടകരമായി ശ്രമിച്ചപ്പോള്‍ തരീമിയുടെ മുഖത്ത് കൂട്ടിയിടിക്കുകയും ചെയ്തു.

ഹെന്‍സേ കാര്‍ഡ് കണ്ട് പുറത്തായപ്പോള്‍ ആരണ്‍ റംസേയെ പിന്‍വലിച്ച് ഡാനി വാര്‍ഡ് വല കാക്കാനായി കളത്തിലിറങ്ങി.

Post a Comment

Previous Post Next Post