Top News

പള്ളി ഇമാമിൽ നിന്ന് 21 ലക്ഷം തട്ടിയ ശേഷം മുങ്ങി; മലപ്പുറം സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ

കൊച്ചി: മകനെ കമ്പനി ഡയറക്ടർ ആക്കാമെന്നു വാഗ്ദാനം നൽകി പള്ളി ഇമാമിൽ നിന്നും 21 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ തിരുർക്കാട് എസ് ടി ആർ യാസിൻ തങ്ങളാണ് കളമശേരി പോലീസിന്‍റെ പിടിയിലായത്.[www.malabarflash.com]

കളമശേരി സ്വദേശിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് തിരുവനന്തപുരം വിമാന താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്.

പരാതിക്കാരന്‍റെ മകൻ ഡോക്ടർ ആയിരുന്നു. ക്ലിനിക്കൽ ആപ്പ് തുടങ്ങി അതിന്റെ ഡയറക്ടർ സ്ഥാനം പരാതിക്കാരന്‍റെ മകന് നൽകാം എന്നായിരുന്നു വാഗ്ദാനം. ആദ്യഘട്ട നിക്ഷേപമെന്ന നിലയിലാണ് 21 ലക്ഷം കൈപ്പറ്റിയത്. വമ്പൻ കമ്പനിയെന്ന പ്രതീതി വ്യാജമായി സൃഷ്ടിച്ചാണ് പ്രതി ഇരകളെ കബളിപ്പിച്ചത്. സമാനമായ രീതിയിൽ കൂടുതൽ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post