Top News

കളിച്ചു കൊണ്ടിരുന്ന പത്ത് വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു

മാള: ജ്യേഷ്ഠനോടൊപ്പം കുളത്തിനു സമീപം കളിച്ചു കൊണ്ടിരുന്ന സഹോദരൻ കുളത്തിൽ വീണു മരിച്ചു. കൊറ്റനെല്ലൂർ പൂന്തോപ്പ് കോമ്പാറക്കാരൻ സണ്ണിയുടെ മകൻ സോളമൻ (10) ആണ് മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജ്യേഷ്ഠൻ സാമുവലിനൊടൊപ്പം കുളത്തിനരികെ സോളമൻ കളിച്ചു കൊണ്ടിരിക്കെ കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. സാമുവൽ സഹോദരനെ രക്ഷിക്കുവാനായി കുളത്തിലേക്ക് ഇറങ്ങിയെങ്കിലു മുങ്ങി താഴുകയായിരുന്നു. 

സമീപ വാസിയായ സ്ത്രീയാണ് സാമുവലിനെ രക്ഷിച്ചത്. അപ്പോഴേക്കും സോളമൻ മരിച്ചിരുന്നു. അഗ്നി ശമനസേന എത്തി മൃതദേഹം കരക്കു കയറ്റി. ആളൂർ പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കരിച്ചു. അമ്മ സിമി.

Post a Comment

Previous Post Next Post