Top News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബിജെപി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

പെരുമ്പാവൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി എം ശങ്കര്‍ അറസ്റ്റില്‍. എന്‍ടിയു സംസ്ഥാന സെക്രട്ടറിയും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് അറസ്റ്റിലായ വളയന്‍ചിറങ്ങര മുണ്ടയ്ക്കല്‍ ശങ്കര്‍(37).[www.malabarflash.com]

കുന്നത്തുനാട് പോലീസാണ് ശങ്കറിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.സ്‌കൂളിലെ നാലോളം വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായും ആരോപണമുണ്ട്. 

എന്നാല്‍ മാതാപിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദനം ചെലുത്തി പരാതി നല്‍കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായാണ് വിവരങ്ങള്‍. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി സുഹൃത്തിനൊപ്പം ചെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകനോട് വിവരം പറഞ്ഞത്. പ്രധാനാധ്യാപകനും മാതാപിതാക്കളും കുന്നത്തുനാട് പോലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു. കേസിന് പിന്നാലെ ഒളിവില്‍ പോയ ശങ്കറിനെ വെള്ളിയാഴ്ചയാണ് പോലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post