ഒക്ടോബർ 15നാണ് മാഹിയിൽ നിന്ന് നാജി യാത്ര തിരിച്ചത്. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ഥാറോടിച്ച് എത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര പുറപ്പെട്ടത്. ‘ഓള്’ എന്നാണ് നാജി തന്റെ ഥാറിന് നൽകിയ പേര്. ഓൾക്കൊപ്പം മുംബൈ വരെ എത്തി. ഇവിടെ നിന്ന് കപ്പലിൽ കയറ്റി വാഹനം ഒമാനിൽ എത്തിക്കുകയായിരുന്നു.
പക്ഷേ, ഥാർ ഒമാനിൽ എത്തുക്കുന്നത് അൽപം പ്രയാസകരമായിരുന്നു. ഥാർ കൊണ്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞ് പല ഷിപ്പിങ് കമ്പനികളും കൈമലർത്തി. ഒടുവിൽ ഇന്ത്യയിലെ ഒമാന്‍ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടാണ് നടപടികൾ പൂർത്തിയാക്കിയത്.
തന്റെ യാത്രയുടെ വിവരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ നാജി പങ്കുവെക്കുന്നുണ്ട്. അഞ്ച് മക്കളുടെ അമ്മയായ നാജി സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന ട്രാവൽ വ്ളോഗറാണ്. നേരത്തേ ഇന്ത്യ മുഴുവനും നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്പിലുമെല്ലാം ഈ 34 കാരി യാത്ര ചെയ്തിട്ടുണ്ട്.
ദുബൈയിലെത്തിയ നാജി ബുർജ് ഖലീഫയുടെയും ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്‍റെയും മുന്നിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കടുത്ത അർജന്റീനൻ ആരാധിക കൂടിയാണ് നാജി.
0 Comments