Top News

ഭാര്യയെയും കുഞ്ഞിനെയും മറയാക്കി ലഹരിമരുന്ന് കടത്താന്‍ ശ്രമം; 50 ലേറെ കേസിലെ പ്രതി പിടിയില്‍


നീലേശ്വരം: ഭാര്യയെയും കുഞ്ഞിനെയും മറയാക്കി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ടിഎച്ച് റിയാസിനെയാണ് നീലേശ്വരം പോലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ സുമയ്യയേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് 5.7 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിട്ടുണ്ട്.[www.malabarflash.com]


കേരളം , കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത് അടക്കം അമ്പതിലധികം കേസുകളിലെ പ്രതിയാണ് ടി.എച്ച് റിയാസ്

അതേസമയം, എറണാകുളം കോതമംഗലത്ത് 100 കുപ്പി ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിയെ എക്സൈസ് സംഘം പിടികൂടിയിരുന്നു. നാഘോന്‍ സ്വദേശി മുബാറാക്കാണ് പിടിയിലായത്.കോതമംഗലം തങ്കളം ഭാഗത്ത് ഇന്നലെ അര്‍ദ്ധരാത്രി നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ബൈക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് മുബാറക്ക് ലഹരിമരുന്നുകള്‍ സൂക്ഷിച്ചിരുന്നത്.

Post a Comment

Previous Post Next Post