NEWS UPDATE

6/recent/ticker-posts

പ്രവാസികള്‍ ശ്രദ്ധിക്കുക; യുഎഇയില്‍ പുതിയ വിസകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ദുബൈ: യുഎഇയില്‍ പുതിയ വിസകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഇനി മുതല്‍ ഇന്‍ഷുറന്‍സ് വിശദാംശങ്ങളും നല്‍കണം.[www.malabarflash.com]


യുഎഇയില്‍ ഈ മാസം ആദ്യം നിലവിൽ വന്ന പുതിയ വിസാ ചട്ട പ്രകാരമാണ് പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരിക്കുന്നത്. രാജ്യത്തെ അംഗീകൃത കമ്പനികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ രേഖകൾ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രവേശിക്കാനുള്ള വിസ, ചികിത്സയ്ക്കുള്ള വിസ എന്നിവയ്‌ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.

എന്നാൽ തൊഴിലന്വേഷകർക്കുള്ള വിസയ്ക്കും ബിസിനസ് വിസകൾക്കും ആരോഗ്യ ഇൻഷുറൻസിൽ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ വിസ അപേക്ഷക്കൊപ്പം ഇവർ ഇൻഷുറൻസ് തുകയായി 120 ദിർഹം നൽകണം. ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുന്നവരും അവരുടെ കുടുംബാഗംങ്ങളും ഇന്‍ഷുറന്‍സ് ഉറപ്പാക്കണം.

ഇൻഷുറൻസിന്റെ വിശദാംശങ്ങൾ നൽകാത്ത വിസ അപേക്ഷകൾ അംഗീകരിക്കപ്പെടില്ല. വിസ കാലാവധി അവസാനിക്കുന്നതുവരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. പുതിയ വീസകൾക്ക് അനുസരിച്ചുള്ള പാക്കേജുകൾ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കുന്നുണ്ട്.

Post a Comment

0 Comments