NEWS UPDATE

6/recent/ticker-posts

'മോണ്‍സ്റ്റര്‍' റിലീസ് ഡേയില്‍ 'എലോണ്‍' ടീസര്‍; സര്‍പ്രൈസായി പൃഥ്വിരാജ്

തന്‍റെ ഏറ്റവും പുതിയ ചിത്രം മോണ്‍സ്റ്റര്‍ റിലീസ് ആവുന്ന ദിവസം വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിന്‍റെ ടീസറുമായി മോഹന്‍ലാല്‍. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എലോണ്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ ആണ് മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ ഒന്നുമില്ലാതെ പുറത്തെത്തിയത്. ചിത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൗതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആണിത്. 

പേര് സൂചിപ്പിക്കുംപോലെ കഥാപാത്രമായി മോഹന്‍ലാല്‍ മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തുന്നുണ്ട്. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം മറുപടി പറയുന്നത്. 

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് എലോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം.

Post a Comment

0 Comments