NEWS UPDATE

6/recent/ticker-posts

പ്രകോപനപരമായ വസ്‌ത്രധാരണം സ്ത്രീത്വത്തെ അപമാനിക്കാനുള്ള ലൈസൻസല്ല; സിവിക് ചന്ദ്രൻ കേസിൽ ഹൈക്കോടതി

കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത് ഹൈക്കോടതി. കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്ന പരാമർശങ്ങളാണ് നീക്കം ചെയ്തത്. 

പ്രകോപനപരമായ വസ്ത്രം ധരിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതിയുടെ നടപടി. 

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം നീക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. കീഴ്‌ക്കോതിയുടെ നിരീക്ഷണം സ്ത്രീയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു.

Post a Comment

0 Comments