Top News

ആം ആദ്മി ഗുജറാത്ത് അധ്യക്ഷൻ ഡൽഹിയിൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് പ്രസിഡന്‍റ് ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. 

കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് മുമ്പാകെ ഹാജരാകാനെത്തിയതായിരുന്നു ഗോപാൽ. തന്നെ ജയിലിലേക്ക് അയയ്ക്കുമെന്ന് വനിതാ കമ്മീഷൻ രേഖാ ശർമ്മ ഭീഷണിപ്പെടുത്തിയതായി ഗോപാൽ പറഞ്ഞു. ഇതേ തുടർന്നാണ് വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ നിന്ന് ഗോപാലിനെ കസ്റ്റഡിയിലെടുത്തത്. 

പിന്നാലെ ആം ആദ്മി പ്രവർത്തകർ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി. 2019 ൽ പ്രചരിപ്പിച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ടാണ് കേസ്. സ്ത്രീവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് വനിതാ കമ്മീഷൻ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർ പോലീസ് നടപടിക്കെതിരെ രംഗത്തെത്തി.

Post a Comment

Previous Post Next Post