Top News

അമേരിക്കന്‍ ഐഡല്‍ റണ്ണര്‍ അപ് കാറപകടത്തില്‍ മരിച്ചു

ടെന്നിസ്സി: അമേരിക്കൻ ഐഡൽ സീസൺ 19 റണ്ണർ അപ്പ് വില്ലി സ്പെൻസ് (23) ഒക്ടോബർ 11ന് നാഷ് വില്ലില്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു. ചെറോക്കി ജീപ്പ് റോഡിൽ നിന്ന് തെന്നിമാറി ട്രാക്ടർ ട്രെയിലറിന്‍റെ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

ഇന്‍റർസ്റ്റേറ്റ് 24ൽ വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് ടെന്നസി ഹൈവേ പട്രോൾ മാരിയോണ്‍ കൗണ്ടി മെഡിക്കൽ എക്സാമിനർ പ്രസ്താവനയിൽ പറഞ്ഞു. വില്ലി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും പോലീസ് പറഞ്ഞു. 

വാഹനാപകടങ്ങളിൽ സാധാരണമായ മൾട്ടി-സിസ്റ്റം ട്രോമയാണ് മരണകാരണമെന്ന് മെഡിക്കൽ എക്സാമിനർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Post a Comment

Previous Post Next Post