Top News

ഷൈന്‍ ടോം ചാക്കോയുടെ 'വിചിത്രം' നാളെ തിയ്യേറ്ററുകളിലെത്തും

അച്ചു വിജയന്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിചിത്രം നാളെ തിയേറ്ററുകളിലെത്തും. ഒരു കുടുംബത്തിൽ നിന്ന് ആരംഭിക്കുന്ന ചിത്രം ചെറിയ നിഗൂഢതകളും ഹൊറർ ഘടകങ്ങളും ഉൾക്കൊള്ളുമെന്ന് ചിത്രത്തിന്‍റെ ട്രെയിലർ സൂചിപ്പിക്കുന്നു. 

ക്ലീൻ യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിചിത്രം എന്ന പേരും അത്രയധികം പിടികൊടുക്കാതിരുന്ന ടൈറ്റിലും പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തിയിട്ടുണ്ട്. 'വിചിത്രം' എന്ന പേര് സിനിമയുടെ വര്‍ക്ക് ടൈറ്റില്‍ ആയിരുന്നുവെന്നും, പിന്നീട് അത് സിനിമയുടെ പേരായി മാറിയെന്നും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ നിഖിൽ പറഞ്ഞു. 

"ഞാനും ഷൈൻ ചേട്ടനും ഒരുമിച്ചിരുന്നപ്പോൾ എനിക്ക് തോന്നിയ വിചിത്രമായ ഒരു ആശയമായിരുന്നു ഇത്. ഒരു അമ്മയും അഞ്ച് കുട്ടികളുമുള്ള ഒരു കുടുംബം സാധാരണമാണ്. ഒരുപക്ഷേ ഇന്നത്തെ കാലത്ത് അത്തരമൊരു കാര്യം സംഭവിക്കില്ലായിരിക്കാം. എന്നാലും അത് സംഭവിക്കാവുന്നതാണ്. എന്നാൽ ആ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളിൽ ചില വിചിത്രമായ എലമെന്റ്‌സ് ഉണ്ട്. ആ എലമെന്റ്‌സില്‍ നിന്നാണ് സിനിമ വര്‍ക്ക് ചെയ്ത് എടുത്തിരിക്കുന്നത്." - നിഖിൽ പറഞ്ഞു.

Post a Comment

Previous Post Next Post