നവംബർ 2 മുതൽ 13 വരെയാണ് ഷാർജ എക്സ്പോ സെൻ്ററിൽ പുസ്തകമേള. ഒട്ടേറെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കും.
2021ലെ സംസ്കൃതി–സി.വി.ശ്രീരാമൻ പുരസ്കാരം നേടിയ കല്ലുമ്മക്കായ എന്ന കഥയുൾപ്പെടെ 9 കഥകളാണ് കല്ലുമ്മക്കായ എന്ന പുസ്കത്തിലുള്ളത്. കാസർകോട് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ കഥ.
ഗൾഫ് പശ്ചാത്തലത്തില്‍ പരിസ്ഥിതി വിഷയം ചർച്ച ചെയ്യുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ആദ്യ നോവലാണ് ഖുഷി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മലയാളം പതിപ്പ് ഇതിനകം നാല് എഡിഷനുകൾ പിന്നിട്ടു. മാധ്യമപ്രവർത്തകനായ ഭാസ്കർ രാജാണ് വിവർത്തനം നിർവഹിച്ചത്.
ഷാർജയിലെ ബുക് ഫ്രെയിം പ്രസാധനം ചെയ്യുന്നു. കോഴിക്കോട്ടെ മാക് ബെത് പബ്ലിക്കേഷൻസാണ് കല്ലുമ്മക്കായയുടെ പ്രസാധകർ.
കഴിഞ്ഞ 17 വർഷമായി ദുബൈയിൽ മാധ്യമപ്രവർത്തകനായ സാദിഖ് കാവിൽ കാസർകോട് സ്വദേശിയാണ്. ദുബൈയിൽ മലയാള മനോരമയിലെ സീനിയർ റിപോർട്ടറാണ്. അദ്ദേഹത്തിൻ്റെ ഏഴാമത്തെ പുസ്തകമാണ് കല്ലുമ്മക്കായ.
0 Comments