Top News

വിദേശത്തുനിന്ന്‌ എത്തിയത്‌ രണ്ട്‌ സഞ്ചാരികൾ മാത്രം: വിലക്കുകളില്ലാത്ത ഓണക്കാലം; ബേക്കലിലേക്ക്‌ ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക്

ബേക്കൽ: വിലക്കുകളെന്നുമില്ലാത്ത ഈ ഓണക്കാലത്ത് ബേക്കൽ കോട്ടയിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്ക്. കോട്ട കാണാൻ തിരുവോണനാളിൽ 5000-ത്തിലധികം ആളുകൾ എത്തി. അതേസമയം ഈ ഓണക്കാലത്ത് രണ്ട് വിദേശ സഞ്ചാരികൾ മാത്രമാണ് കോട്ടകാണാനെത്തിയത്.[www.malabarflash.com]

തിരുവോണനാളിൽ മാത്രം 3000-ത്തിലധികംപേർ പ്രവേശന ടിക്കറ്റുകൾ എടുത്ത് കോട്ട കണ്ടിരുന്നു. 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ബേക്കൽ കോട്ടയിൽ പ്രവേശനം സൗജന്യമാണ്. ഒരു ടിക്കറ്റിനൊപ്പം ശരാശരി ഒരു കുട്ടിയുംകൂടി കോട്ട കാണാനെത്തുന്നുവെന്നാണ് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ.) കണക്ക്. രണ്ടാം ഓണനാളായ വെള്ളിയാഴ്ച 3900ത്തിലധികം ടിക്കറ്റ് ചെലവായി.

ആഭ്യന്തര സഞ്ചാരികളിൽ അധികവും കർണാടകയിൽനിന്നുള്ളവരാണ്. തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരും എത്തുന്നുണ്ട്. കോട്ടയോടുചേർന്നുള്ള പള്ളിക്കര ബീച്ചിലും ഈ ഓണക്കാലത്ത് സന്ദർശകരുടെ തിരക്കാണ്. തിരുവോണനാളിൽ മഴയുണ്ടായിട്ടും 8000ത്തിലധികം സന്ദർശകർ ബേക്കൽ ബീച്ച് പാർക്കിലെത്തിയിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. രണ്ടാം ഓണനാളിൽ 6000ത്തോളം സന്ദർശകരെ പാർക്ക് വരവേറ്റിരുന്നു.

Post a Comment

Previous Post Next Post