കുമ്പള: കഴിഞ്ഞ ആഴ്ച വിട പറഞ്ഞ മർകസ് വൈ.പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അനുസ്‌മരണം ഉളുവാറിൽ സംഘടിപ്പിച്ചു. ഉളുവാർ താജുൽ ഉലമ സൗധത്തിൽ മാസാന്ത്യം നടത്തി വരുന്ന മഹ്‌ള റത്തുൽ ബദ്‌രിയ്യ മജ്ലിസിൽ കഴിഞ്ഞ കാലങ്ങളിൽ വിട പറഞ്ഞ കൻസുൽ ഉലമ ചിത്താരി ഹംസ മുസ്‌ലിയാർ, ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ, എ.കെ അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ എന്നിവരെയും അനുസ്മരിച്ചു [www.malabarflash.com]
ഉളുവാർ യുണിറ്റ് കേരള മുസ്ലിം ജമാഅത്ത് ,എസ് .വൈ .എസ് ,എസ് .എസ് .എഫ് കമ്മിറ്റികൾ സംയുക്തമായി നടത്തിയ പരിപാടികൾക്ക് സുലൈമാൻ സഖാഫി ദേശാംകുളം നേതൃത്വ നൽകി. ഉൽബോധനം, കൂട്ട് പ്രാർത്ഥന , തബറുക് തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു .
അഷ്‌റഫ് സഖാഫി ,മുസ്തഫ സഖാഫി, മുഹമ്മദ് ജൗഹരി, സയ്യിദ് മുസമ്മിൽ തങ്ങൾ , മുഹമ്മദ് കുഞ്ഞി ഉളുവാർ, അബ്ദുൽ റഹ്മാൻ കൊടുവ, മുനീർ കൊടുവ, സിദ്ധീഖ് ഗുദർ, ജഹ്ഫർ കൊടുവ, ഹനീഫ് കോരത്തില തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വ നൽകി.
Post a Comment