NEWS UPDATE

6/recent/ticker-posts

ഓണാഘോഷത്തിനിടെ ലൈംഗികാതിക്രമത്തിന് ശ്രമം; വിദ്യാർഥിനിയുടെ പരാതിയില്‍ പിടിഎ പ്രസിഡന്‍റിനെതിരേ കേസ്

ചെറുവത്തൂർ: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പി.ടി.എ. പ്രസിഡന്റിനെതിരേ മാനഭംഗശ്രമത്തിന് പോലീസ് കേസെടുത്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്  ടി.ടി. ബാലചന്ദ്രനെതിരേയാണ് ചന്തേര പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.[www.malabarflash.com]


കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം. നൃത്തപരിശീലനത്തിനിടെ കൈയില്‍ പിടിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. ചന്തേര സബ് ഇന്‍സ്പെക്ടര്‍ എം.വി. ശ്രീദാസിനാണ് അന്വേഷണച്ചുമതല.

Post a Comment

0 Comments