പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷനു കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ മീലാദ് കാമ്പയിന്റെ പ്രഖ്യാപനമായി. ഒക്ടോബര്‍ 26 ന് മീലാദ് വിളംബരം കാഞ്ഞങ്ങാട്ട് വെച്ചു നടക്കും.[www.malabarflash.com]
റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 30 വരെ നടക്കുന്ന കാമ്പയിന്‍ ഭാഗമായി പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മുത്ത് നബി പ്രകീര്‍ത്തനം, വിളംബരം ,ആശുപത്രിയില്‍ രോഗികള്‍ക്ക് കിറ്റ് വിതരണം,പ്രകീര്‍ത്തന സദസ്സുകള്‍, ബുര്‍ദ ആസ്വാദനം,വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവയും നടക്കും.
പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മുഹമ്മാത്തില്‍ നടന്ന ക്യാമ്പയിന്‍ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി ബിഎസ് അബ്ദുല്ലകുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് . എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു.
എസ് .വൈ .എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂർ വിഷയാവതരണം നടത്തി.മുഹിമ്മാത്ത് സെക്രട്ടറി അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ പദ്ധതി അവതരണം നടത്തി. അബൂബകക്കര്‍ കാമില്‍ സഖാഫി സ്വാഗതം പറഞ്ഞു.
Post a Comment