Top News

പേരയ്ക്ക പറിക്കാനെത്തിയ 11കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 51കാരന് ആറുവർഷം കഠിനതടവ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ഇരിങ്ങല്‍ സ്വദേശി കൊട്ടകുന്നുമ്മല്‍ അബ്ദുള്‍ നാസറിനെ(51) യാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി പി അനില്‍ ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.[www.malabarflash.com]


2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പേരയ്ക്ക പറിക്കാനെത്തിയ 11 വയസ്സുകാരിയെ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. 

പയ്യോളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ എസ് പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post