Top News

കുന്നുമ്മൽ ബ്രദേർസ് കുടുംബ സംഗമം നടത്തി

പാലക്കുന്ന്: കുന്നുമ്മൽ ബ്രദേർസ് കുടുംബ സംഗമം നടത്തി. അലാമി വളപ്പ് തറവാട്ടിൽ നടന്ന സംഗമം പാലക്കുന്ന് കഴകം പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് മൻമോഹൻ ബേക്കൽ അധ്യക്ഷനായി. എം. വി. ബാലകൃഷ്ണൻ, എൻ. ടി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.[www.malabarflash.com]


കൂട്ടായ്മയുടെ ആദ്യകാല ഭാരവാഹികളായ കെ.എ.വാസു, സി. എം. ഭാസ്കരൻ, പ്രഭാകരൻ ബന്തടുക്ക, നാരായണൻ കുന്നുമ്മൽ എന്നിവരെ ആദരിച്ചു. കണ്ണൂർ സർവകലാശാല ബി.എ. റാങ്ക് നേടിയ വി.എൽ.വിപിൻലാൽ, ഡൽഹിയിൽ നടന്ന പെൻസിങ്ങിൽ ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക താരം അക്ഷയ് വേണുഗോപാൽ, പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ.വി.ആദിത്യൻ, എസ്.ഐശ്വര്യ ഇരട്ട സഹോദരങ്ങളായ അക്ഷയ് വേണുഗോപാൽ, ശിഖ വേണുഗോപാൽ എന്നിവരെ അനുമോദിച്ചു.
വിവിധ കായിക മത്സരങ്ങളും നടന്നു.

Post a Comment

Previous Post Next Post