NEWS UPDATE

6/recent/ticker-posts

വിവാഹദിനത്തിൽ ഭർതൃഗൃഹത്തിലെത്തിയ നവവധുവിന് കന്യകാത്വ പരിശോധന; തല്ലും 10 ലക്ഷം പിഴയും

ജയ്പുർ: വിവാഹദിനത്തിൽ ഭർതൃഗൃഹത്തിലെത്തിയ നവവധുവിനെ വരന്റെ മാതാപിതാക്കൾ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി പരാജയപ്പെട്ടതായി ആരോപിച്ച് വരന്റെ ബന്ധുക്കൾ യുവതിയെ മർദിച്ചു. വരന്റെ കുടുംബത്തിന്റെ പരാതിയിൽ ഗ്രാമസഭ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് യുവതിയോടാവശ്യപ്പെട്ടു.[www.malabarflash.com]


രാജസ്ഥാനിലെ ഭിൽവാരയിൽ നടന്ന സംഭവത്തിൽ 24 വയസ്സുള്ള യുവതി പൊലീസിൽ പരാതി നൽകി. വിവാഹത്തിന് മുൻപ് അയൽവാസി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ സുഭാഷ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി വരന്റെ ബന്ധുക്കളോട് പറഞ്ഞു. സംഭവം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസ് കേസെടുത്തു.

രാജസ്ഥാനിലെ ഗോത്രവർഗമായ സാൻസി വിഭാഗത്തിൽ നിലനിൽക്കുന്ന അനാചാരമാണ് ‘കുക്കടി പ്രത’ എന്ന പേരിലുള്ള കന്യകാത്വ പരിശോധനയെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments