NEWS UPDATE

6/recent/ticker-posts

ബൈക്ക് ടെട്രാപോഡിലേക്ക് ഇടിച്ച് കയറി; മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു

കൊല്ലം: കൊല്ലം താന്നിയില്‍ വാഹനപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. പരവൂര്‍ ചില്ലയ്ക്കല്‍ കോങ്ങാല്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടമുണ്ടായത്.[www.malabarflash.com]


ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍കയറാതിരിക്കാന്‍ പാതയുടെ വശങ്ങളില്‍ വച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റു കിടന്നവരെ കണ്ടത്.

വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇവര്‍ രാത്രി മത്സ്യബന്ധനം കഴിഞ്ഞു മടങ്ങും വഴി അപകടത്തില്‍ പെട്ടതാണെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments