Top News

കാലുമുറിച്ച് മാറ്റണമെന്ന് നാട്ടുവൈദ്യന്‍; അമ്മയും മകനും ടവറില്‍ തൂങ്ങി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ മാതാവും മകനും തൂങ്ങിമരിച്ചു. ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി , മകന്‍ അജിത് കുമാര്‍ എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

അസുഖം ചികിത്സയിലൂടെ ഭേദമാകില്ലെന്നും കാല് മുറിച്ച് കളയണമെന്നും നാട്ടുവൈദ്യന്‍ നിര്‍ദേശിച്ചതില്‍ മനം നൊന്താണ് അമ്മയും മകനും ആത്മഹത്യ ചെയ്തത്.ഞായറാഴ്ച്ച രാവിലെയാണ് ദേവിക്ക് ചികിത്സക്കായി ഇവര്‍ കോഴിക്കോട് ഒരു വൈദ്യരുടെ അടുത്ത് പോകുന്നത്. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതോടെ ഇനി ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. രാത്രി വൈകിയിട്ടും ഇവര്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ഇവരെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. പിന്നാലെയാണ് ഇരുവരേയും ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post