NEWS UPDATE

6/recent/ticker-posts

തിരുവനന്തപുരം ടു ലണ്ടൻ സൈക്കിളിൽ ചുറ്റാൻ ഫായിസ്; 35 രാജ്യം, 30,000 കി.മീ, 450 ദിവസം

തിരുവനന്തപുരം: 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ട് കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിളിൽ ഒരു യാത്ര!. അതെ, കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് അലിയുടെ (34) സ്വപ്നയാത്രയാണ് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫ്ലാ​ഗ് ഓഫ് ചെയ്തത്.[www.malabarflash.com]


സൈക്കിളിൽ രാജ്യങ്ങൾ ചുറ്റുന്നത് പുതുമയുള്ള കാര്യമല്ല ഫായിസിന്. വിപ്രോ കമ്പനിയിലെ ജോലി രാജി വെച്ചാണ് ഈ ഉലകം ചുറ്റൽ. 2019ൽ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാൾ, ബൂട്ടാൻ, മ്യാൻമാർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന വാർഷികഘോഷം 'ആസാദി ക അമൃത് മഹോത്സവി'ന്റെ ഭാഗമായി ലോകരാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ 'ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്' എന്ന മുദ്രാവാക്യവുമായാണ് ലണ്ടൻ യാത്ര. ടീം എക്കോ വീലേഴ്സിൻ്റെ നേതൃത്വത്തിൽ റോട്ടറി ഇൻറർനാഷൽ പിന്തുണയോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.

അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. യു.എ.ഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ല​ഗേജ് ആക്സസറീസ് കമ്പനിയാണ് സൈക്കിൾ സ്പോൺസർ ചെയ്തത്.

Post a Comment

0 Comments