NEWS UPDATE

6/recent/ticker-posts

മുക്കുപണ്ടം പണയം വെച്ച് വിവിധ ബാങ്കുകളിൽ നിന്നായി രണ്ടു കോടിയോളം തട്ടി; രണ്ടുപേർ പിടിയിൽ

കൂത്തുപറമ്പ്: സ്വർണം പൂശിയ മുക്കുപണ്ടം ബാങ്കുകളിൽ പണയം വെച്ച് കോടികൾ തട്ടിയ സംഭവത്തിൽ രണ്ടു പേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (30), പാറാലിലെ പടിഞ്ഞാറന്‍റവിട പി. ശോഭന (50) എന്നിവരെയാണ് കൂത്തുപറമ്പ് സി.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.[www.malabarflash.com]


വിവിധ ബാങ്കുകളിൽ നിന്നായി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം.

നരവൂർ സ്വദേശിയും പറമ്പായിൽ വാടക വീട്ടിൽ താമസക്കാരനുമായ അഫ്സലാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് പോലീസിന് ലഭിച്ച വിവരം. സഹകരണ സ്ഥാപനത്തിൽ കലക്ഷൻ ഏജന്റായി പ്രവർത്തിച്ചുവന്നിരുന്ന ശോഭനയെ തെറ്റിദ്ധരിപ്പിച്ച് പണയം വെപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്.

Post a Comment

0 Comments