NEWS UPDATE

6/recent/ticker-posts

ട്രോളി പരിശോധിച്ചപ്പോൾ അധികൃതർ ഞെട്ടി; ലഭിച്ചത് 99 കോടി രൂപയുടെ ഹെറോയിൻ, ട്യൂഷൻ ടീച്ചർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ പിടിയിൽ. 14 കിലോ ഹെറോയിനാണ് ഇയാളിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്.[www.malabarflash.com]

എത്യോപ്യയിലെ അദ്ദിസ് അദാബയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന സ്വദേശിയാണെന്നും അധികൃതർ പറഞ്ഞു. രണ്ട് ട്രോളി ബാഗുകളിൽ ഒളിപ്പിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ബെംഗളൂരു വഴി ദില്ലിയിലേക്ക് വൻതോതിൽ ഹെറോയിൻ കടത്തുന്നതായി ഡിആർഐയുടെ ബെംഗളൂരു യൂണിറ്റിന് സൂചന ലഭിച്ചിരുന്നു.

ഓഗസ്റ്റ് 19ന് രാത്രി വിമാനത്താവളത്തിലെത്തിയ സംഘം എത്യോപ്യൻ എയർലൈൻസ് വിമാനത്തിനായി കാത്തിരുന്നു. യാത്രക്കാർ ഇറങ്ങിയ ഉടൻ, ഡിആർഐ സംഘം തെലങ്കാനയിൽ നിന്നുള്ള 52കാരനെ സംശയത്തെ തുടർന്ന് തടഞ്ഞു. കമ്പ്യൂട്ടർ സ്കാനറുകളിൽ നിന്ന് രക്ഷപ്പെടാൻ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ച തവിട്ട് നിറത്തിലുള്ള പാക്കറ്റുകൾ അടങ്ങിയ രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. അടിഭാഗത്ത് അധിക അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

Post a Comment

0 Comments