തൃത്താല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് ടു വിദ്യാർഥിയെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല മണ്ഡലത്തിലെ സ്കൂളിലെ വിദ്യാർഥിനിയെയാണ് എടപ്പാളിലെ പ്ലസ് ടു വിദ്യാർഥി ഗർഭിണിയാക്കിയത്.[www.malabarflash.com]
ആളില്ലാത്ത ദിവസങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പീഡനം നടന്നതായി സൂചനയുണ്ട്. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥി പിടിയിലാവുന്നത്.

Post a Comment